സഞ്ചരിക്കുന്ന വോട്ട് വണ്ടി ഇരിങ്ങാലക്കുടയില്‍ നിന്നും പര്യടനം തുടങ്ങി
ഇരിങ്ങാലക്കുട: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ലോകസഭ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും, തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ വെച്ച് ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസറും എആര്‍ഒ യുമായ എം.കെ. ഷാജി നിര്‍വഹിച്ചു. ചടങ്ങില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഇആര്‍ഒയുമായ സി. നാരായണന് അധ്യക്ഷത വഹിച്ചു.
ഭൂരേഖ തഹസില്‍ദാര്‍ സിമീഷ് സാഹു, നോഡല്‍ ഓഫീസര്‍ കെ.ആര്. രേഖ, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാറും എഇആര്ഒയുമായ മനോജ് നായര്‍, ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥരായ സുഹൈല്‍, അഖില്‍, ലിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. പര്യടനത്തില്‍ നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷന് ലൊക്കേഷനുകളിലും വോട്ട് വണ്ടി എത്തും. സമ്മതിദായകര്‍ക്ക് മെഷീന് പരിചയപ്പെടുന്നതിന് ഒരു പരിചയസമ്പന്നനായ ഉദ്യോഗസ്ഥനും സുരക്ഷയ്ക്കായി പോലീസും വോട്ട് വണ്ടിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.