നഗരമധ്യത്തിലെ വാടകവീട്ടിൽ അനാശാസ്യമോ… അതോ മയക്കുമരുന്ന് വിൽപ്പനയോ….
പോലീസും ഡോഗ് സ്കാഡും റെയ്ഡ് നടത്തി
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ വീടുകേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി. ഇരിങ്ങാലക്കുട മാര്‍ക്കറ്റിനു സമീപമുള്ള ഇരുനില വീട്ടിലാണ് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയത്. വന്‍തോതില്‍ മയക്കുമരുന്ന് സൂക്ഷീട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് മണംപിടിക്കുന്നതിനായി ഡോഗ് സ്വാഡ് അടക്കമുള്ള സംവിധാനങ്ങളുമായാണ് പോലീസ് പരിശോധനക്കെത്തിയത്.
മുവാറ്റുപുഴ സ്വദേശിയുടെ പേരില്‍ വീട് വാടക്കകക്കെടുത്താണ് ഇത്തരം നിയമവുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അനാശാസ്യപ്രവര്‍ത്തനങ്ങളും വന്‍ തോതില്‍ ലഹരി വില്പനയും നടക്കുന്നതായും സൂചനയുണ്ടായിരുന്നു. പോലീസിന്റെ റെയ്ഡ് നടക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും മയക്കുമരുന്നടക്കമുള്ള സാധനങ്ങള്‍ മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. അതിനാല്‍ പരിശോധനക്കത്തിയ പോലീസിന് കാര്യമായി ഒന്നും തന്നെ കണ്ടത്താനായില്ല.
പോലീസ് പരിശോധനക്കെത്തിയപ്പോള്‍ വീട്ടില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിനിയായ യുവതിയുമടക്കം മൂന്നു സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനിമയില്‍ അഭിനയിക്കുവാന്‍ എത്തിയതാണെന്നും ഹോട്ടല്‍ വാടകക്കെടുത്താല്‍ വന്‍ തുക ചിലവാകുമെന്നും അതിനാലാണ് ഇത്തരം ചെറിയ വീടുകളില്‍ ചെറിയ തുക വാടക നല്കി താമസിക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്.
പോലീസ് സംഘം നടത്തിയ പരിശോധനയില്‍ താമസക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഈ വീട്ടില്‍ രാത്രിയിലും പകലുമായി ആഢംബര കാറുകളില്‍ സ്ത്രീകള്‍ വരാറുണ്ടെന്നാണ് നാട്ടുക്കാര് പറയുന്നത്. മുമ്പ് മാപ്രാണം ബ്ലോക്ക് റോഡിലാണ് ഇക്കൂട്ടര്‍ വാടകക്ക് താമസിച്ചിരുന്നത്.
ഇത്തരം മേഖലയിലുള്ളവര്‍ സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലന്നും എതിര്‍പ്പുകളും സൂചനകളും ഉണ്ടായാല്‍ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുന്നതാണ് ഇവരുടെ ശൈലിയെന്ന് പോലീസ് നിഗമനം. ഇവരുടെ മൊബെല്‍ ഫോണുകളില്‍ നിന്നും ലഭിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സാധ്യത. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.