ഓള് കേരളാ ഇന്റര്‍ കോളീജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച ഓള് കേരളാ ഇന്റര്‍ കോളീജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനംനിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കായികവിഭാഗം തലവന്‍ ഡോ. ബിന്റു ടി. കല്യാണ്‍, ഓഫീസ് സൂപ്രണ്ട് ഷാജു വര്‍ഗീസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിവേകനന്ദന്‍ എന്നിവര്‍ സംസാരിച്ചു.