ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ക്രൈസ്റ്റ് കോളജിലെ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂര്‍ ആശാഭവനിലെ അന്തേവാസികളായ അമ്മമാര്‍ക്കൊപ്പം ഒത്തുകൂടി. ഏറ്റവും മുതിര്‍ന്ന അംഗം റീത്താമ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ ജോണ്‍, അസിസ്റ്റന്റ് പ്രഫ. സിജി, അസിസ്റ്റന്റ് പ്രഫ. നിവേദ്യ, അസിസ്റ്റന്റ് പ്രഫ. ശ്രീഷ്മ, അസിസ്റ്റന്റ് പ്രഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രഫ. നസീറ തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ എന്നിവര്‍ പങ്കെടുത്തു.