ഡോ. കെ.ജെ. വര്‍ഗീസിന് മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം
ഇരിങ്ങാലക്കുട: ഫിലിപ്പൈന്‍സിലെ വിദ്യാഭ്യാസ വിദഗ്ധരുടെയും ഗവേഷകരുടെയും സംഘടനയായ ഇന്‍സ്റ്റാബ്രൈറ്റ് ഇന്റര്‍നാഷണല്‍ ഗില്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ത്യയില്‍ നിന്നും ഡോ. കെ.ജെ. വര്‍ഗീസിനു ലഭിച്ചു. ഇരിങ്ങാലകുട ക്രൈസ്റ്റ് കോളജില്‍ ഇന്റര്‍നാഷണല്‍ അഫേഴ്സ് ഡീനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം നല്‍കുന്നത്.
ഈ കാലയളവില്‍ ക്രൈസ്റ്റ് കോളജ് മുപ്പതില്പരം അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി ധാരാണാ പത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. അന്തര്‍ദേശീയ തലത്തിലും ദേശീയതലത്തിലും കോണ്‍ഫറന്‍സുകളും ശില്പശാലകളും ഡോ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. മറ്റു അന്താരാഷ്ട്രാ സര്‍വകലാശാലകളിലെ പ്രഫസര്‍മാരുമായി ചേര്‍ന്ന് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിലെ രണ്ടു യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിംഗ് ഫാക്കല്റ്റിയായിട്ടുള്ള ഡോ. വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗം തലവന്‍ കൂടി ആണ്. മനിലയിലെ ഹെരിറ്റേജ് ഹോട്ടലില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ഹൈബ്രിഡ് കോണ്‍ഫറന്‍സില്‍ വെച്ച് പുരസ്കാരം ഏറ്റുവാങ്ങി.