മൂര്‍ക്കനാട് ഇറിഗേഷന്‍ ബണ്ട് റോഡ് നിര്‍മ്മാണം നടക്കാത്തതില്‍ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിക്ഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇറിഗേഷന്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കരുവന്നൂര്‍ വലിയപാലം പരിസരത്ത് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് രണ്ട് കോടി ഏഴ് ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച റോഡാണിത്. ഈ റോഡിന്റെ റീടാറിംഗ് മാത്രമാണ് നടത്താനുള്ളത്.
കഴിഞ്ഞ മാസം ഡിസംബര്‍ 16 നായിരുന്നു നിര്‍മ്മാണ ഉദ്ഘാടന ചടങ്ങ് നടത്തിയത്. പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കൂടന്‍, അഡ്വ പി.എന്‍. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അഖില്‍ കാഞ്ഞാണിക്കാരന്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലീല അശോകന്, മണ്ഡലം ഭാരവാഹികളായ കെ.എ. അബൂബക്കര്‍മാസ്റ്റര്‍, കെ. ശിവരാമന്നായര്, ടി.എം. ധര്മ്മരാജന്, വേലായുധന് കളത്തുപറമ്പില്‍, പി.ഒ. റാഫി, കെ.എം. ജോര്‍ജ്, ടി.പി. ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.