ജെസിഐ ഇരിങ്ങാലക്കുടയുടെ ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
 
                ജെസിഐ ഇരിങ്ങാലക്കുടയുടെ 20-ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 20-ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിന്‍ അമ്പുക്കന് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഠാണാ ജുമമസ്ജിദ് ഇമാം കബിര്‍ മൗലവി, പ്രോഗ്രാം ഡയറക്ടര്‍ വിപിന്‍ പാറേമക്കാട്ടില്‍, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, നിഷിന നിസാര്‍, ബിനോയ് സെബാസ്റ്റ്യന്‍, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, സീമ ഡിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷ്ണലിന്റെ 2024 വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റാഫേല്‍ പ്രോപ്പര്‍ട്ടീസ് ഉടമ റാഫേല്‍ പൊഴലിപറമ്പലിനും, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ജെ.പി. ട്രേഡിങ്ങ് കമ്പനി ഉടമ ബിനോയ് സെബാസ്റ്റ്യനും, ഫിലാന്‍ ട്രോഫിസ്റ്റ് അവാര്‍ഡ് വിപിന്‍ പാറേമക്കാട്ടിലിനും, ജെസിഐ ഫാമിലി ഐക്കണ്‍ അവാര്‍ഡ് നിസാര്‍ അഷറഫ് നിഷിന നിസാര്‍ ദമ്പതികള്‍ക്കും നല്കി. എകെപിഎ ഫോട്ടോഗ്രാഫി സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സാന്റോ വിസ്മയ, ബ്രാന്‍ഡ് കീ എംഡി അഞ്ജുമോന്‍ വെള്ളാനിക്കാരന്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. തൃശൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ്മ ഐപിഎസ് പതാക ഉയര്‍ത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ സ്വദേശിക്ക് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം നടത്തി, തിരുവനന്തപുരം ആര്‍സിസിയിലേക്ക് 20 ആധുനീക വീല്‍ചെയറുകള്‍ നല്കി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലേക്ക് നാല് കമ്പ്യൂട്ടറുകള്‍ നല്കി. കോളജ് വിദ്യാര്‍ഥികളുടെ ഡാന്‍സ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനവും തരണനല്ലൂര്‍ കോളജ് മൂന്നാം സ്ഥാനവും നേടി.

 
                         ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
                                    ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍                                 കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
                                    കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി                                 ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
                                    ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു                                 പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
                                    വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു                                 
                                                                                                                                                                                                     
                                                                                                                                                                                                    