പഞ്ചായത്ത് അംഗത്തിനു മര്‍ദനം; ബിജെപി പ്രതിഷേധ നൈറ്റ് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: പഞ്ചായത്ത് അംഗത്തിനു മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് ബിജെപി വേളൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ നൈറ്റ് മാര്‍ച്ച് നടത്തി. അവിട്ടത്തൂര്‍ സെന്ററില്‍ നിന്നും അഗസ്ത്യപുരം വടക്കേ നടയിലേക്കായിരുന്നു മാര്‍ച്ച്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവിട്ടത്തൂരില്‍ വേളൂക്കര പഞ്ചായത്തംഗം തെക്കാട്ട് വീട്ടില്‍ സി.ആര്. ശ്യാംരാജിന് മര്‍ദനമേറ്റത്. ബിജെപി പ്രവര്‍ത്തകനാണ് ശ്യാംരാജ്. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ്, ബിജെപി ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിതിഷ് മോഹന്‍, അജു കോച്ചേരി, വിപിന്‍ പാറമേക്കാട്ടില്‍, എ.വി. രാജേഷ് എന്നിവര്‍ നൈറ്റ് മര്‍ച്ചിന് നേതൃത്വം നല്കി.