വിആര്‍ ഫാമിലി ശ്രേഷ്ഠ പുരസ്ക്കാരം റവ.ഡോ. ജോയ് വട്ടോലി സിഎംഐയ്ക്ക്
വിആര്‍ ഫാമിലി ശ്രേഷ്ഠ പുരസ്ക്കാരം റവ.ഡോ. ജോയ് വട്ടോലി സിഎംഐയ്ക്ക് തോട്ടത്തില്‍ രവീന്ദ്രന്എംഎല്എ കൈമാറുന്നു.
ഇരിങ്ങാലക്കുട: വിആര്‍ ഫാമിലി ശ്രേഷ്ഠ പുരസ്ക്കാരം റവ.ഡോ. ജോയ് വട്ടോലി സിഎംഐയ്ക്ക് നല്കി. കേരളത്തിലെ വിവിധ ജില്ലകളില്‍ എച്ച്ഐവി/ എയ്ഡ്സ് രോഗബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെയുള്ള ഇടപെടലുകള്‍ക്കും ആത്മാഭിമാന ബോധത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും മരണത്തിന്റെ വക്കില്‍ നിന്നും നിരവധി ജീവനുകളെ കൈ പിടിച്ചുയര്ത്തിയതിനുമാണ് അവര്‍ഡ്. എച്ച്ഐവി മേഖലയില്‍ നടത്തിയ വ്യത്യസ്തമായ ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. കോഴിക്കോട് വച്ച് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന് അവാര്‍ഡും പ്രശംസിപത്രവും സമ്മാനിച്ചു. സമൂഹത്തില്‍ പാര്‍ശ്വ വത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന ദിശ, സായൂജ്യം, മുകുളം, കിരണം എന്നീ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ വീആര്‍ ഫാമിലിയ്ക്ക് വേണ്ടി ചെയര്മാന് പ്രകാശ് പീറ്റര്‍, കണ്‍വീനര്‍ സിറിയക്ക് മാത്യു, ഇസ്മായില്‍ മൂസ, മുരളീധരന്, ജയേഷ് സ്രാമ്പിക്കല്‍, പപ്പന് കന്നേറ്റി, ഷെര്‍ലി ഒഞ്ചിയം, ബിനു എഡ്വേര്‍ഡ് എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നാലാമത് ഓള് കേരളാ വടംവലി ടൂര്‍ണമെന്റില്‍ സഹൃദയ കോളജ് കൊടകരക്ക് വിജയം
ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കാലിക്കട്ട് സര്‍വകലാശായില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടി സ്മിത ഭാസ്കരന്
തദ്ദേശപ്പോരില്‍ അങ്കത്തിനൊരുങ്ങി ദമ്പതികള്‍
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്