ആളൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ അമ്പുതിരുന്നാളിന് കൊടിയേറി. തിരുനാള്‍ 25, 26 തീയതികളില്‍
ആളൂര്‍: സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ അമ്പുതിരുനാളിന് ഫാ. ജോണി മേനാച്ചേരി കൊടിയേറ്റംനടത്തി. വികാരി ഫാ. ജോയ് കടമ്പാട്ട്, അസി.വികാരി ഫാ. മെജിന്‍ കല്ലേലി, ഫാ. ജോണ്‍ പോള്‍ ഇയ്യന്നം, നവവൈദികന് ഫാ. അഖില്‍ തണ്ട്യേക്കല്‍, ട്രസ്റ്റിമാരായ കെ.എഫ്. ബാബു, ജോയ് ആന്റണി, ലോറന്‍സ് അരിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. 25, 26 തീയതികളിലാണ് തിരുനാള്‍. 27ന് ടൗണ്‍ അമ്പ് എഴുന്നള്ളിപ്പ് നടക്കും.