ലോട്ടറി വില്പനയുടെ മറവില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ ആള് അറസ്റ്റില്‍

രാമചന്ദ്രന്.
ഇരിങ്ങാലക്കുട: ലോട്ടറി വില്പനയുടെ മറവില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യ വില്പന നടത്തിയാള്‍ അറസ്റ്റില്‍. ചിറ്റിശേരി മുല്ലത്തടത്തില് വീട്ടില്‍ രാമചന്ദ്രന് (54 )നെയാണ് ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും സംഘവുംചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വീടിന് പിന്‍വശത്ത് ഷീറ്റുമേഞ്ഞ ഷെഡില്‍നിന്നു 25.500 ലിറ്റര്‍ മദ്യം കണ്ടെടുത്തു. സ്കൂട്ടറില്‍നിന്ന് 6.500 ലിറ്ററും അടക്കം 64 കുപ്പികളിലായി 32 ലിറ്ററും മദ്യം പിടിച്ചെടുത്തു. മദ്യംവിറ്റ വകയില്‍ ഇയാളില്‍നിന്നു 1100 രൂപയും കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. എക്സൈസ് സംഘത്തില്‍ പി.എം. ബാബു, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രന്, വി.വി. ബിന്ദുരാജ്, ശോബിത്ത്, സി.എസ്. ശാലിനി എന്നിവര്‍ ഉണ്ടായിരുന്നു.