കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി നാലാം വാര്‍ഷികം ആഘോഷിച്ചു

കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി നാലാം വാര്‍ഷികം കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പുരുഷോത്തമന്, സന്തോഷ് ട്രോഫി ഫൈനല്‍ ഘട്ടത്തില്‍ കളി നിയന്ത്രിച്ച റഫറി ഫഹദ് യൂസഫ്, കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി നാലാം വാര്‍ഷികം നടത്തി. കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പുരുഷോത്തമന്, സന്തോഷ് ട്രോഫി ഫൈനല്‍ ഘട്ടത്തില്‍ കളി നിയന്ത്രിച്ച റഫറി ഫഹദ് യൂസഫ്, കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ എന്നിവര്‍ മുഖ്യതിഥി ആയി എത്തിയിരുന്നു. കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി ഡയറക്ടര്‍ രഘു കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.