ജെസിഐ സിവില്‍ സര്‍വീസ് വിദ്യാനിധിയുടെ ഉദ്ഘാടനം നടത്തി

ജെസിഐ സിവില്‍ സര്‍വീസ് വിദ്യാനിധിയുടെ ഉദ്ഘാടനം ജെസിഐ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സൂര്യ നാരായണ വര്‍മ്മ 1,33000 രൂപയുടെ ചെക്ക് സെന്റ് ജോസഫ്സ് കോളജ് അധ്യാപിക സിസ്റ്റര്‍ ക്ലെയര്‍ നു കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് പഠനത്തിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ട സ്കോളര്‍ഷിപ്പ് നല്കുന്ന പദ്ധതിയായ ജെസിഐ സിവില്‍ സര്‍വീസ് വിദ്യാനിധിയുടെ ഉദ്ഘാടനം സെന്റ് ജോസഫ്സ് കോളജിന് 1,33000 രൂപയുടെ ചെക്ക് നല്കി ജെസിഐ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സൂര്യ നാരായണ വര്‍മ്മ നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് അധ്യാപിക സിസ്റ്റര്‍ ക്ലെയര്‍ ചെക്ക് ഏറ്റ് വാങ്ങി. ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ്, പ്രോഗ്രാം ഡയറക്ടര്‍ നിഷിന നിസാര്‍, സെന്റ് ജോസഫ് സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, ടെല്‍സണ്‍ കോട്ടോളി, നിസാര്‍ അഷറഫ്, ലേഡി ജേസി പ്രസിഡന്റ് സീമ ഡിബിന്‍, സോണ്‍ ഡയാക്ടര്‍ മാനേജ്മെന്റ് ബ്രിസ് മുള്ളര്‍ എന്നിവര്‍ പ്രസംഗിച്ചു.