സ്ത്രീ സൗഖ്യം ആയുര്‍വേദത്തിലൂടെ: കൊരുമ്പിശേരിയില് സ്ത്രീകള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു

കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സൗഖ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് ഡോ. എം. ഇന്ദിരാദേവി ക്ലാസെടുക്കുന്നു.
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സൗഖ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് സ്ത്രീകള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. സഞ്ജീവനി ആയുര്‍വേദ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ഇന്ദിരാദേവിയാണ് ക്ലാസ് നയിച്ചത്. സെക്രട്ടറി കെ. ഗിരിജ സ്വാഗതവും ബിന്ദു ജിനന് നന്ദിയും പറഞ്ഞു.