ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്നത് വാരിയര്‍ സമുദായംഗങ്ങള്‍

വാരിയര്‍ സമാജം വാര്‍ഷിക സമ്മേളനം സമാജം സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന് ഉദ്ഘാടനം ചെയ്യുന്നു.
വാരിയര്‍ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവര്‍ന്നെടുക്കരുത്; വാരിയര്‍ സമാജം
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്ന വാരിയര്‍ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവര്‍ന്നെടുക്കുന്നതില്‍ സമാജം യൂണിറ്റ് വാര്‍ഷിക സമ്മേളനം പ്രതിഷേധിച്ചു. കാരായ്മ അവകാശമുള്ള തെക്കെ വാരിയം കുടുംബത്തിന് എല്ലാവിധ പിന്തുണയും യോഗം രേഖപ്പെടുത്തി. പ്രസിഡന്റ് പി.വി. രുദ്രന് വാരിയര്‍ അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന് ഉദ്ഘാടനം ചെയ്തു.
മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാരിയര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്, ടി. ഉണ്ണികൃഷ്ണന്, എ. അച്ചുതന്, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മൂര്‍ക്കനാട് ദിനേശ് വാരിയര്‍, സുപ്രിയ ശ്രീകുമാര്‍, ശങ്കരന്‍കുട്ടി ആനന്ദപുരം, ഭദ്ര വാര്യര്‍, സ്മൃതി ഡി. വാരിയര്‍ എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. പുതിയ ഭാരവാഹികള്‍ പി.വി. രുദ്രന് വാരിയര്‍ (പ്രസിഡന്റ്), ഐ. ഈശ്വരന് കുട്ടി (വൈസ് പ്രസിഡന്റ്), എ. അച്ചുതന് (സെക്രട്ടറി), ടി. രാമന്‍കുട്ടി (ജോ സെക്രട്ടറി), എസ്. കൃഷ്ണകുമാര്‍ (ട്രഷറര്‍).