പീഢാനുഭവ സ്മരണ പുതുക്കി ദുഖവെള്ളി ആചരണം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുഖവെള്ളി ആചരണത്തിന്റെ ഭാഗമായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം. രൂപത വികാരി ജനറാല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ സമീപം.
സെന്റ് തോമസ് കത്തീഡ്രലില്‍ ദുഖവെള്ളി പീഢാനുഭവ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
ഇരിങ്ങാലക്കുട: ക്രിസ്തുവിന്റെ കുരിശുമരണ സ്മരണയില്‍ ദുഖവെള്ളി ആചരിച്ചു. പീഢാനുഭവത്തിന്റെ ഓര്‍മകളുമായി ആരാധന, പീഢാനുഭവചരിത്ര വായന, കുരിശിന്റെ വഴി, പുത്തന്‍പാന പാരായണം എന്നിവ നടന്നു. ദുഖവെള്ളിയാഴ്ച സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന പീഢാനുഭവ തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നിന് പീഢാനുഭവ സന്ദേശം നല്കി. തുടര്‍ന്ന് ക്രിസ്തുവിന്റെ തിരുശരീരവുമായി നഗരികാണിക്കലും പരിഹാര പ്രദക്ഷിണവും നടന്നു. രൂപത വികാരി ജനറാല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ആന്റോ തച്ചില്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്കി.
