കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരക്കഞ്ഞി വഴിപാടിന് തിരക്ക്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിഷു തലേനാള്‍ നടന്ന താമരക്കഞ്ഞി വഴിപാട്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിഷു തലേനാള്‍ നടന്ന താമരക്കഞ്ഞി വഴിപാടിനായി നൂറുകണക്കിനു ഭക്തരെത്തി. തെക്കേ ഊട്ടുപുരയില്‍ നടന്ന വഴിപാട് ആഘോഷത്തില്‍ പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്ക് പുറമേ സ്വാമിയുടെ പ്രസാദമായ തിരുമധുരം, ചെത്തുമാങ്ങ അച്ചാര്‍, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേരപ്പൂള്, പഴം, മാമ്പഴപ്പുളിശ്ശേരി വെന്നി എന്നി വിഭവങ്ങള്‍ ഉണ്ടായിരുന്നു.