മാര്‍പാപ്പക്ക് പ്രണാമം അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ്

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടന്ന പ്രണാമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അര്‍പ്പിച്ചു. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവന്, പി.ടി. ജോര്‍ജ്, മാഗി വിന്‍സെന്റ്, അഡ്വ. ഷൈനി ജോജോ, കെ. സതീഷ്, അജിത സദാനന്ദന്, ഫിലിപ്പ് ഓളാട്ടുപുറം ലാസര്‍ കോച്ചേരി, ലിംസി ഡാര്വിന്, ലില്ലി തോമസ്, ശങ്കര്‍ പഴയാറ്റില്‍, ബാബു ചേലേക്കാട്ടുപറമ്പില്‍, ജോസ് തട്ടില്‍, ഷക്കീര്‍ മങ്കാട്ടില്‍, ആന്റോ ഐനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.