കത്തീഡ്രലില്‍ പെസഹ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാല്‍കഴുകല്‍ ശുശ്രൂഷക്കു നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: പെസഹ വ്യാഴാഴ്ച സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് രാവിലെ ഏഴിന് പീഢാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിന് പീഢാനുഭവസന്ദേശം, നഗരികാണിക്കല്‍ എന്നിവ നടക്കും. നാളെ രാവിലെ 6.30 ന് ജ്ഞാനസ്നാന വ്രതനവീകരണം, ദിവ്യബലി, രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി. രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി, 6.30 നും എട്ടിനും നിത്യാരാധന കേന്ദ്രത്തില്‍ ദിവ്യബലി.
