താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പന്റെ വലിയ തിരുനാളിന് കൊടിയേറി. തിരുനാള്‍ മെയ് രണ്ട്, മൂന്ന്, നാല് തീയതികളില്‍

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പന്റെ വലിയ തിരുനാളിന് തിരുനാളിന് ചേലൂര്‍ വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റുന്നു. ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍ എന്നിവര്‍ സമീപം.
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ വലിയ തിരുനാളിന് കൊടിയേറി. ചേലൂര്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍, കൈക്കാരന്മാരായ പോളി തണ്ടിയേക്കല്‍, സെബാസ്റ്റ്യന്‍ പ്ലാശേരി, ജിജി ചാതേലി, ജോയ് കളവത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മെയ് ഒന്നിന് രാത്രി ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം. അമ്പ് തിരുനാള്‍ ദിവസമായ മെയ് രണ്ടിന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങള്‍ മദ്ബഹയില്‍ നിന്ന് എഴുന്നള്ളിപ്പിനായി ഇറക്കുന്നു, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. 5.30 ന് ദിവ്യബലിക്കു ശേഷം രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 10.30 ന് വിവിധ യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. 11 ന് അമ്പുകള്‍ ഏറ്റുവാങ്ങുന്നു. 11.30ന് അമ്പ് പ്രദക്ഷിണം സമാപനം. തിരുനാള്‍ ദിനമായ മെയ് മൂന്നിന് രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ വെരി റവ. മോണ്‍. ജോളി വടക്കന്‍ സന്ദേശം നല്‍കും. 3.30ന് നടക്കുന്ന ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം. വി. ഗീവര്‍ഗീസിന്റെ തിരുനാള്‍ ദിനമായ മെയ് നാലിന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിന്റോ വടക്കുമ്പാടന് കാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന് ദിവ്യബലിക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം. അങ്ങാടി അമ്പ് ദിവസമായ മെയ് അഞ്ചിന് രാത്രി 11.30ന് അമ്പു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാളിന്റെ വിജയത്തിനായി ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിങ്കല്‍, കൈക്കാരന്മാരായ പോളി തണ്ടിയേക്കല്‍, ജിജി ചാതേലി, ജോയ് കളവത്ത്, സെബാസ്റ്റിയന് പ്ലാശേരി, ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍, പബഌസിറ്റി കണ്‍വീനര്‍ ഷിജു കരേടന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.