വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമസ്ത കേരള വാര്യര്‍ സമാജം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സമാജം യൂണിറ്റ് ആസ്ഥാന മന്ദിരത്തില്‍ തുറന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാര്യര്‍, സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, കെ. ഉണ്ണികൃഷ്ണവാരിയര്‍, വി.വി. സതീശന്, ഗീത ആര്. വാരിയര്‍, പി.വി. ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.