പടിയൂര്‍ പഞ്ചായത്തില്‍ തെക്കേ പുഞ്ചപ്പാടം റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി

പടിയൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡിലുള്ള തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ:ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എല്‍.എ യുമായ ഡോ:ആര് ബിന്ദുവിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച 23 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ:ആര്. ബിന്ദു നിര്‍വ്വഹിച്ചു. പടിയൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡിലുള്ള 300 മീറ്റര്‍ നീളമുള്ള തെക്കേ പുഞ്ചപ്പാടം റോഡില്‍ ക്വാറി മണ്ണും അതിന് മുകളില്‍ ജി.എസ്.ബി യും വിരിച്ച് ബലപ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്താണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. 155 മീറ്റര്‍ മുതല്‍ 300 വരെയുള്ള ഭാഗം കരിങ്കല്ല് കൊണ്ടുള്ള പാര്‍ശ്വഭിത്തി സംരക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. വിപിന്‍, പതിനാലാം വാര്‍ഡ് അംഗം കെ.വി.സുകുമാരന്‍, ഓവര്‍സിയര്‍ ക്ലിന്റന് തുടങ്ങിയവര്‍ പങ്കെടുത്തു.