സ്വത്തിനെ ചൊല്ലി കള്ളുഷാപ്പില്‍ തര്‍ക്കം; ജേഷ്ഠന്റെ അടിയേറ്റ് സഹോദരന് മരിച്ചു

യദുകൃഷ്ണ.
ആനന്ദപുരം: ജോഷ്ഠന്റെ അടിയേറ്റ് സഹോദരന് മരിച്ചു. ഇന്നലെ വൈകീട്ട് ആനന്ദപുരം കള്ളു ഷാപ്പില് വെച്ചാണ് സംഭവത്തിന് തുടക്കം. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ പരേതനായ സുധാകരന് മകന് യദുകൃഷ്ണയാണ് (29) മരണപ്പെട്ടത്. സഹോദരന് കാക്ക വിഷ്ണുവിനായുള്ള അന്വേഷണം നടത്തുകയാണ് പോലീസ്.
ഇന്നലെ രാത്രി ഏഴു മണിയോടെ ആനന്ദപുരം കള്ളു ഷാപ്പില് വെച്ച് യദുകൃഷ്ണയും സഹോദരനായ കാക്ക വിഷ്ണുവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ കള്ളു ഷാപ്പിലുണ്ടായിരുന്ന പലകയെടുത്ത് കാക്ക വിഷ്ണു യദുകൃഷണനെ തലയില്‍ അടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തുകയും യദുകൃഷ്ണനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് യദുകൃഷ്ണ മരിച്ചത്. യദുകൃഷ്ണ ഏറെ നാള് വിദേശത്തായിരുന്നു ഇപ്പോള്‍ നാട്ടിലുണ്ടെങ്കിലും തിരികെ പോകുന്നതിനായുള്ള കാര്യങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അവിവാഹിതനാണ്. മുമ്പും നിരവധി തവണ സഹോദരങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കവും അടിപിടയും ഉണ്ടായിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം കാക്ക വിഷ്ണു ഒളിവിലാണ്. പുതുക്കാട് പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്. ബിന്ദുവാണ് യദുകൃഷ്ണന്റെ മാതാവ്.