തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഹോം പദ്ധതി നടപ്പിലാക്കണം; ഗായത്രി റെസിഡന്റ്സ് അസോസിയേഷന്

കെ.ജി. സുബ്രമണ്യന്‍ (പ്രസിഡന്റ്), വി.പി. അജിത്കുമാര്‍ (സെക്രട്ടറി).
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഹോം പദ്ധതി നടപ്പിലാക്കണമെന്നും അവയുടെ ശല്യത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭ അധികൃതരോട് ഗായത്രി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടൗണ്‍ ഹാള്‍ റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്ന മൂലയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ലാബുകളുടെ വിഷയത്തില്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹിന്ദി പ്രചാര്‍ മണ്ഡല് ഹാളില്‍ വെച്ച് ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. അജിത്കുമാര്‍, ട്രഷറര്‍ കെ.ആര്. സുബ്രമണ്യന്‍, ശ്രീദേവി ബിനു, അഡ്വ. രാജേഷ് തമ്പാന്, കാവല്ലൂര്‍ ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ജി. സുബ്രമണ്യന്‍ (പ്രസിഡന്റ്), ടി. സരള (വൈസ് പ്രസിഡന്റ്), വി.പി. അജിത്കുമാര്‍ (സെക്രട്ടറി), ഇ. ജയരാമന് (ജോയിന്റ് സെക്രട്ടറി), കെ.ആര്. സുബ്രമണ്യന്‍ (ട്രഷറര്‍), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വി.ബി. നവീന്‍, ബാലകൃഷ്ണന്, മഹാലക്ഷ്മി പരമേശ്വരന്, ശ്രീദേവി ബിനു, എം.കെ. ബാബു, കെ. ശ്രീനാഥ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.