അപകടശേഷം വാഹനം നിര്‍ത്താതെപോയ പ്രതി അറസ്റ്റില്‍

കാട്ടൂര്‍: അപകടശേഷം നിര്‍ത്താതെപോയ വാഹനാപകടക്കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. വാഹനമായ യമഹ സ്കൂട്ടറും കണ്ടെടുത്തു. കാട്ടൂര്‍ ലേബര്‍ സെന്റര്‍ സ്വദേശി ചുരയ്ക്കല്വീട്ടില് ഉണ്ണികൃഷ്ണന്(48) ആണ് പിടിയിലായത്. ജനുവരി 15ന് വൈകുന്നേരം 7.30ന് ലേബര്‍ സെന്ററില്‍വച്ച് കാട്ടൂര്‍ ഫാത്തിമ മാതാ പള്ളിയില്‍ പ്രാര്‍ഥനകഴിഞ്ഞു അയല്‍വാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടൂര്‍ നെടുമ്പുര ലേബര്സെന്ററില് താമസിക്കുന്ന ചിറ്റിലപ്പിള്ളി വീട്ടില്‍ ജോസഫ് ഭാര്യ ക്രിസ്റ്റീന(58)യെയാണ് സ്കൂട്ടര്‍ ഇടിച്ചത്.
ക്രിസ്റ്റീനയുടെ തലയോട്ടിപൊട്ടി ഗുരുതരപരിക്കേല്‍ക്കുകയും മണം തിരിച്ചറിയാനുള്ള സംവേദനശേഷി നഷ്ടപെടുകയും ചെയ്തു. ഇവരുടെ പരാതിയില്‍ കാട്ടൂര്‍ പോലീസ്സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് കേസെടുത്തു. കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി കാമറകള്‍ പരിശോധിച്ചുലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം.കെ. അസീസ്, സിപിഒ കിരണ്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.