കൂടല്‍മാണിക്യം: അനുരാഗിന് നിയമന ഉത്തരവ് വൈകുന്നു

കൂടല്‍മാണിക്യം കഴകം തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ച ചേര്‍ത്തല കളവംകോടംസ്വദേശി കെ.എസ്. അനുരാഗ് എസ്. എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍, പ്രീതി നടേശന് സമീപം
അടുത്തയാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമന തീരുമാനമെടുക്കും, ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ നിന്നും രാജിവച്ച ബി.എ. ബാലുവിന് പകരം ശുപാര്‍ശ ചെയ്യപ്പെട്ട കെ.എസ്. അനുരാഗിന് ഇതുവരെയും നിയമന ഉത്തരവ് നല്‍കിയില്ല. കേരള ദേവസ്വം റിക്രൂട്ട്മെന്റ്ബോര്‍ഡ് ഏപ്രില്‍ എട്ടിനാണ് അനുരാഗിനെ നിയമിക്കാന്‍ ദേവസ്വത്തിന് അഡൈ്വസ് മെമ്മോ നല്‍കിയത്.
ഓണ്‍ലൈനായും തപാല്‍മാര്‍ഗവും ഇത് ദേവസ്വത്തില്‍ ലഭിച്ചെങ്കിലും തുടര്‍നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ബാലു ഈഴവയായതിനാല് ക്ഷേത്രത്തിലെ ആറ് തന്ത്രിമാര്‍ എതിര്‍പ്പ് പ്രകടുപ്പിച്ചിരുന്നു. പകരംവന്ന അനുരാഗും ഈഴവയാണ്. കാരായ്മ നിയമനങ്ങളില്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് കാണഇച്ച് തന്ത്രിമാര്‍ ഹൈക്കോടതിയില്‍ കേസ്ഫയല്‍ ചെയ്തിട്ടുണ്ട്.
ബാലു രാജിവച്ച പശ്ചാത്തലത്തില്‍ കേസില്‍ അനുരാഗിനെ കക്ഷിചേര്‍ക്കാനും നീക്കം നടക്കുന്നതായി സൂചനകളുണ്ട്. അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ ഉടന്‍ നിയമനം നല്‍കുമെന്നാണ് കൂടല്‍മാണിക്യം ദേവസ്വം വ്യക്തമാക്കിയിരുന്നത്. ഒരു മാസത്തിനകം നിയമന ഉത്തരവ് നല്‍കേണ്ടതാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് നിയമന ഉത്തരവ് നല്‍കാമെങ്കിലും ഭരണസമിതിയുടെ അംഗീകാരം തേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൂടല്‍മാണിക്യം കഴകം തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ച ചേര്‍ത്തല കളവംകോടം സ്വദേശി കെ.എസ്. അനുരാഗ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചിരുന്നു. എന്തുവന്നാലും ജോലിക്ക് കയറണമെന്നും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അനുരാഗിന് ഉറപ്പു നല്കി. 1984 മുതല്‍ രാമചന്ദ്രന് നമ്പീശന് എന്ന വ്യക്തയെ കഴകം തസ്തികയില്‍ താത്കാലികമായി നിയമിച്ചിരുന്നു. 1995 ല്‍ ദേവസ്വം ബോര്‍ഡ് ഇയാളെ ജോലിയില്‍ സ്ഥിരപ്പെടുത്തുകയും ചെയതിരുന്നു.
2020 ജനുവരിയില്‍ രാമചന്ദ്രന് നമ്പീശന് ജോലിയില്‍ നിന്നും വിരമിച്ചതോടെ വാര്യര്‍ കുടുംബത്തില്‍ നിന്നും രഞ്ജിത്തിനെ താത്കാലികമായി കഴകം ജോലിയില്‍ നിയമിച്ചിരുന്നു. 2025 ഫെബ്രുവരിയിലാണ് ബി.എ ബാലു കഴകം തസ്തികയില്‍ നിയമിതനായത്. അവധിദിനങ്ങള്‍ വന്നതിനാലാണ് താമസമുണ്ടായതെന്നും അടുത്തയാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് നിയമന തീരുമാനമെടുക്കുമെന്നും ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു.
