റെയില്‍വേ ഗുഡ്സ് യാര്‍ഡ് പുനസ്ഥാപിക്കണം- സര്‍വ്വജന സദസ് സംഘടിപ്പിച്ചു

കല്ലേറ്റുംകരയിലെ റെയില്‍വേ ഗുഡ്സ് യാര്‍ഡ് പുന:സ്ഥാപിക്കണമെന്നുംറയില്വേ പാഴ്സല്‍ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച സര്‍വ്വജനസദസ്സ് പി.സി. ഉണ്ണിച്ചെക്കന് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന, നാലുപതിറ്റാണ്ടായി പൂട്ടികിടക്കുന്ന കല്ലേറ്റുംകരയിലെ റെയില്‍വേ ഗുഡ്സ് യാര്‍ഡ് പുന:സ്ഥാപിക്കണമെന്നുംറയില്വേ പാഴ്സല്‍ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച സര്‍വ്വജനസദസ്സ് പി.സി. ഉണ്ണിച്ചെക്കന് ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്‍ കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരനായകന് വിളയോടി വേണുഗോപാലന്‍ സമരപ്രഖ്യാപനം നടത്തി. മുഖ്യ സംഘാടകന്‍ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിച്ചു. വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍ സമര അവലോകനം നടത്തി.
സോമന് ചിറ്റേത്ത്, പിഎ അയഘോഷ്, കെ.കെ. ബാബു, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍, ആന്റോ പുന്നേലി പറമ്പില്‍, കെ.വി. സുരേഷ് കൈതയില്‍, ഡോ. സണ്ണി ഫിലിപ്പ്,ശശി ശാരദാലയം, പി.എല്‍. ജോസ്, ഡോ. മാര്ട്ടിന് പി. പോള്‍, ജോസ് കുഴിവേലി, കെ.കെ. റോബി കൈനാടത്ത്, ഡേവിസ് ഇടപ്പിള്ളി, ഐ.കെ. ചന്ദ്രന്, കുമാരന് കൊട്ടാരത്തില്‍, പി.കെ. വിന്‍സെന്റ്, കെ.ജെ. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എഫ്. ജോസ് സ്വാഗതവും സോമന് ശാരദാലയം നന്ദിയും രേഖപ്പെടുത്തി. റെയില്‍വേ സ്റ്റേഷന് വികസന സമിതി, കല്ലേറ്റുംകര റെയില്‍വേ സമരസമിതി, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്, പൗരമുന്നേറ്റം, കര്‍ഷകമുന്നേറ്റം, ഗ്രാമസമത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സര്വ്വജനസദസ് സംഘടിപ്പിച്ചത്.