ഉച്ചത്തില്‍ പാട്ടുവെച്ചതിലുള്ള വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

രതീഷ്.
ഇരിങ്ങാലക്കുട: ഉച്ചത്തില്‍ പാട്ടുവെച്ചതിലുള്ള വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആളൂര്‍ മാനാട്ടുകുന്ന് പെരിപ്പറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷ് (45) ആണ് അറസ്റ്റിലായത്. വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിലുള്ള വിരോധത്തില്‍ പോട്ട ഉറുമ്പുംകുന്ന് ചാലച്ചന്‍ വീട്ടില്‍ വിനു (25 ) എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടില്‍ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താന്‍ രതീഷ് ശ്രമിച്ചതാണ് കേസ്. ആളൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ എം അഫ്സല്‍ന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മുറി രതീഷ് ആളൂര്‍ പോലീസ് സ്റ്റേഷന് റൗഡിയാണ്. രതീഷിന് കൊടകര പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമകേസുകളും ഒരു കവര്‍ച്ച കേസും ആളൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമകേസുകളും മൂന്ന് അടിപിടികേസുകളും അടക്കം എട്ട് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ്, സുരേന്ദ്രന്,സ്റ്റീഫന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ഹരികൃഷ്ണന്, അനീഷ്, അനൂപ്, നിഖില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.