പുല്ലൂര്‍ ചമയം നാടകവേദിയുടെ നാടകരാവ് 2025 സമാപിച്ചു
പുല്ലൂര്‍ നാടകരാവിന്റെ സമാപന ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടകരാവിന്റെ സമാപന ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കോട്ടയം രമേശ്, ചമയം രക്ഷാധികാരി ബാലന് അമ്പാടത്ത്, കലാഭവന്‍ നൗഷാദ്, കേരള സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റര്‍ ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ടി.ജെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചമയ പുരസ്കാരവും പുല്ലൂര്‍ ചന്ദ്രന് പുരസ്കാരവും നല്കി ജേതാക്കളെ ആദരിച്ചു. പ്രഫ. വി.കെ. ലക്ഷ്മണന്, പ്രഫ. പ്രസാദ് വര്‍മ്മ തമ്പാന്, യമുനാ ഭാരതി വയലാര്‍, പ്രഫ. മുന്‍ എംപി സാവിത്രി ലക്ഷ്മണന്, രക്ഷാധികാരി ബാലന് അമ്പാടത്ത് എന്നിവര്‍ ചേര്‍ന്ന് നാടകരാവിന്റെ കൊടിയിറക്കി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്