പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശില്‍ നിന്നും പിടികൂടി
രാജേഷ് ധ്രുവേ.
ഇരിങ്ങാലക്കുട: പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശില്‍ നിന്നും പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25) നെയാണ് പോലീസ് പടികൂടിയത്. 2018 ജൂലൈ രണ്ടിന് പ്രായപൂര്‍ത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവിതയെ കാട്ടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധന്‍പടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടില്‍ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതാണ് സംഭവം.
ഈ കേസില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളില്‍ സഹകരിക്കാതെ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മധ്യപ്രദേശിലെ നക്സല്‍ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സല്‍വ പോലീസ് ഔട്ട്പോസ്റ്റിലെ ധൗത്യസേനാ അംഗങ്ങളുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എം.കെ. അസീസ്, സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്