മരിച്ചവരുടെ ഓര്‍മ്മദിനം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
മരിച്ചവരുടെ ഓര്മ ദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്കു മധ്യേ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിത്തേരി വെഞ്ചരിക്കുന്നു.
ഇരിങ്ങാലക്കുട: മരിച്ചവരുടെ ഓര്‍മ്മദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്കും തിരുകര്‍മ്മങ്ങള്‍ക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബെല്‍ഫിന്‍ കോപ്പുളളി, ഫാ. അന്റണി നമ്പളം, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. കിഴക്കേപള്ളി സെമിത്തേരിയില്‍ നടന്ന ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്മിതക്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോണ്‍ കാഞ്ഞിത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.


നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം