ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ സ്റ്റഡീസും തമ്മില്‍ ധാരണാപത്രം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ സ്റ്റഡീസും തമ്മില്‍ ധാരണാപത്രം കൈമാറുന്നു.
ഇരിങ്ങാലക്കുട: സിഎന്‍സി സാങ്കേതികവിദ്യയില്‍ വര്‍ധിച്ച് വരുന്ന തൊഴില്‍ സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അഡ്വാന്‍സ്ഡ് സിഎന്‍സി മെഷീനിംഗ് എന്ന വിഷയത്തില്‍ ഒരു വര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു. യുഐടിഎസ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് പ്ലേസ്മെന്റ് ഗ്യാരണ്ടിയോട് കൂടി കോഴ്സ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ധാരണാപത്രത്തില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും യുഐടിഎസ് ഡയറക്ടര്‍ എ.കെ. അജിയും ഒപ്പുവച്ചു.
ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, കോ ഓര്‍ഡിനേറ്റര്‍ ഡോ. അരുണ്‍ അഗസ്റ്റിന് എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴ്സിന്റെ ഭാഗമായി സ്റ്റൈപ്പന്റോട് കൂടിയ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്, സിഎന്‍സി മില്ലിംഗ്, ലെയ്ത്ത് എന്നിവയില്‍ പ്രായോഗിക പരിശീലനം എന്നിവ ലഭ്യമാക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025673376 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കലോത്സവവേദിക്കു മുമ്പില്‍ പരിശീലകരുടെ പ്രതിഷേധ മാര്‍ഗംകളി
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള