ഓപ്പറേഷന് കാപ്പ, സ്റ്റേഷന് റൗഡികളെ നാടു കടത്തി
രാംസരോജ്, ധനേഷ്, കിരണ്‍ , വിഷ്ണു, ടോണി ജോണ്‍, ജോമോന്
ഇരിങ്ങാലക്കുട: സ്റ്റേഷന് റൗഡികളായ നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടില്‍ രാംസരോജ് (26) നെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാട് കടത്തി. ചെന്ത്രാപ്പിന്നി ചൂണ്ടയില്‍ വീട്ടില്‍ ധനേഷ് (38), ചെന്ത്രാപ്പിന്നി പുളിക്കല്‍ വീട്ടില്‍ കിരണ്‍ (31), ചെന്ത്രാപ്പിന്നി ചക്കനാത്ത് വീട്ടില്‍ വിഷ്ണു (30), കൊടകര കാരൂര്‍ വടക്കേത്തല വീട്ടില്‍ ടോണി ജോണ്‍ (37), താണിശ്ശേരി കൊടിയന്‍ വീട്ടില്‍ ജോമോന് (38) എന്നിവരെ ആറ് മാസക്കാലത്തേക്കും ജില്ലയില്‍ നിന്നും നാട് കടത്തി. വടമ വടക്കും ഭാഗം പുല്ലുപറമ്പില്‍ വീട്ടില്‍ ഗിരീഷ് (42) നെ ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരായി ഒപ്പിടുന്നതിനും ഉത്തരവായി.
രാം സരോജ് വലപ്പാട് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളില്‍ ആയി വധശ്രമ കേസിലും, കവര്‍ച്ചക്കേസിലും, സ്ത്രിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മാനഹാനിവരുത്തിയ കേസിലും, സ്ത്രീയെ പിന്തുടര്ന്ന് ശല്യം ചെയ്ത കേസിലും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ധനേഷ് മതിലകം, വലപ്പാട്, കയ്പമംഗലം, കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി മൂന്ന് കവര്‍ച്ചക്കേസുകളിലും, 8 വധശ്രമക്കേസുകളിലും, 11 അടിപിടിക്കേസുകളിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസിലും അടക്കം 27 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.
കിരണ്‍ കൈപ്പമംഗലം ഒല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആറ് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. വിഷ്ണു കൈപ്പമംഗലം പോലീസ് സ്റ്റേഷനില്‍ മൂന്ന് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്.
ടോണി ജോണ്‍ വെള്ളിക്കുളങ്ങര, ചാലക്കുടി, കൊടകര, ആളൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും ഏഴ് അടിപിടിക്കേസിലും, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തി ചെയ്ത രണ്ട് കേസുകളിലും, ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ അറസ്റ്റ് ചെയ്ത കേസിലും അടക്കം 13 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ജോമോന് ചാലക്കുടി, മാള, ചെങ്ങമനാട്, നെടുംമ്പാശ്ശേരി പോലീസ് സ്റ്റേഷന് പരിധികളിലായി 11 മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം 13 ക്രമിനല്കകേസിലെ പ്രതിയാണ്.

നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം