സ്ഥാര്നാഥിയുടെ വീടിനു നേരെ കല്ലേറ്, പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട: മാപ്രാണത്ത് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ കല്ലേറ്. നഗരസഭ 41 ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാണപ്പറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ന് തളിയകോണം ചകിരി കമ്പനിക്കു സമീപമാണ് സംഭവം. വിമി തെരഞ്ഞെടുപ്പ് പ്രചാരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. വയോധികയായ അമ്മ ചന്ദ്രിക (74), മക്കളായ ദ്രുവ് (16), ദിയ (10) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കല്ലെറിയുന്ന ശബ്ദം കേട്ട് അമ്മയും മക്കളും വീടിന് പുറത്തേക്ക് വന്നതോടെ രണ്ടു പേര് ഓടി രക്ഷപ്പെടുന്നതായി കണ്ടു. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് അമ്മയും മക്കളും ഭയചകിതരായി വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. രണ്ടുപേര്‍ ഉച്ചയ്ക്ക് വന്ന് വിമി ബിജേഷിന്റെ വീടല്ലേ എന്ന് ചോദിച്ച് വന്നിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

തദ്ദേശപ്പോരില്‍ അങ്കത്തിനൊരുങ്ങി ദമ്പതികള്‍
ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 210847 വോട്ടര്‍മാര്‍, 98099 പുരുഷന്മാര് 112747 സ്ത്രീകള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
മാറിയും മറിഞ്ഞും ആളൂരിലെ ഭരണം