ജീവന് വേണേല്‍ മാറിക്കോ…അരിപ്പാലം എടക്കുളം ചേലൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം അതിരുവിടുന്നു
അരിപ്പാലം: സമയക്രമം പാലിക്കാന്‍ സ്വകാര്യ ബസുകള്‍ മത്സരയോട്ടം നടത്തുമ്പോള്‍ ഒന്നോര്‍ക്കണം, റോഡിലൂടെ നിങ്ങള്‍ മാത്രമല്ല, മറ്റ് യാത്രക്കാരും പോകുന്നുണ്ട്. വെള്ളാങ്ങല്ലൂര്‍ അരിപ്പാലം എടക്കുളം ചേലൂര്‍ റൂട്ടില്‍ ബസുകളുടെ അതിവേഗത്തില്‍ നാട്ടുകാരും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും അസ്വസ്ഥരാണ്. ഇവിടെ ഇടിച്ചു ഇടിച്ചില്ല എന്ന നിലയില്‍ കഷ്ടിച്ചാണ് പലരും അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാലാണ് വെള്ളാങ്കല്ലൂരില്നിന്ന് ഇരിങ്ങാലക്കുടയിലേക്ക് ബസുകളടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടുന്നത്. ചാലക്കുടി മതിലകം സംസ്ഥാനപാതയില്‍ വെള്ളാങ്കല്ലൂരില്നിന്ന് തിരിഞ്ഞുവരുന്ന വാഹനങ്ങള്‍ ചേലൂര്‍ മതിലകം പിഡബ്ല്യുഡി റോഡ് ചേരുന്ന അരിപ്പാലം സെന്ററില്‍നിന്ന് വടക്കോട്ട് തിരിഞ്ഞാണ് ചേലൂര്‍ സെന്ററിലേക്ക് പോകുന്നത്. നേരത്തേ ഈ രണ്ടു വഴികളിലൂടെയും മതിലകത്തേക്ക് പോയിരുന്ന ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മിനിറ്റുകള്‍ ഇടവിട്ടാണ് വളരെ വേഗത്തില്‍ ലിമിറ്റഡ് സ്റ്റോപ്പുകളും ഓര്‍ഡിനറി ബസുകളും ഇതിലൂടെ കടന്നുപോകുന്നത്.
വഴി തിരിച്ചുവിടുന്നതിനാല്‍ കൂടുതല്‍ ദൂരം ചുറ്റിവളയേണ്ടിവരുകയാണ്. അതിനാല്‍ സമയക്രമം പാലിക്കാന്‍ വേണ്ടിയാണ് അതിവേഗമെന്ന് ബസുകാര് പറയുന്നു. ഹോണടിച്ചും എതിരേ വരുന്ന വാഹനങ്ങള്‍ക്കു നേരേ വഴിതരാന്‍ ലൈറ്റിട്ടും പാഞ്ഞുവരുന്ന ബസുകള്‍ കാണുമ്പോള്‍ ഉള്ളില്‍ ഭയമുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. കല്‍പ്പറമ്പ് ഗവ. യുപി സ്കൂളും ബിവിഎം എച്ച്എസ്എസ് സ്കൂളും റോഡിനോട് ചേര്‍ന്നാണ്. അരിപ്പാലം സെന്ററിലും എടക്കുളത്തും എല്‍പി സ്കൂളുകളും ഉണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഈ മേഖലയില്‍ കാണാവുന്ന രീതിയില്‍ ഒരു സൂചനാ ബോര്‍ഡോ, സ്പീഡ് ബ്രേക്കറുകളോ സ്ഥാപിച്ചിട്ടില്ല.
സ്ഥിരം അപകട സ്ഥലമായ വാട്ടര്‍ ടാങ്ക് റോഡ് വളവിലും മുന്നറിയിപ്പ് സ്ഥാപിച്ചിട്ടില്ല. ബസുകളുടെ മത്സരയോട്ടം നിര്‍ത്തണമെന്നും വാഹനങ്ങളുടെ അതിവേഗത നിയന്ത്രിക്കാന്‍ അധികാരികള്‍ കര്‍ശനമായി ഇടപെടണമെന്നും പഞ്ചായത്തിന് നല്കിയ പരാതിയില്‍ സ്കൂള്‍ അധികൃതരും പൂര്‍വവിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. കോണ്‍ക്രീറ്റ് റോഡ് നി്!മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പരാതിയില്‍ പറയുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രിസ്തുമസ് നക്ഷത്ര നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
കാര്യക്ഷമതയും ആത്മാര്‍ഥതയും ഉള്ളവരുടെ ടീം വര്‍ക്ക് ആരോഗ്യരംഗത്തെ പുരോഗതിക്ക് ആവശ്യം
ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിരിയാന്‍ ഇടയാക്കട്ടെ -ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍
അഭിനന്ദനങ്ങള്‍ എറ്റ് വാങ്ങി വിക്ടോറിയ; ഇരിങ്ങാലക്കുട മാസ് മൂവീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു