ക്രൈസ്റ്റ് കോളജ് സ്നേഹക്കൂട് പദ്ധതിയില്‍ വീട് കൈമാറി
സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ കാളത്തുപറമ്പില്‍ പ്രകാശന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഭവനരഹിത കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ 20, 49 നിര്‍മിച്ച വീട് ഗുണഭോക്താവിന് കൈമാറി.
കാളത്തുപറമ്പില്‍ പ്രകാശന്റെ കുടുംബത്തിനാണ് വീട് കൈമാറിയത്. ചടങ്ങില്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു വീട് ഉദ്ഘാടനം ചെയ്ത് താക്കോല്‍ കൈമാറി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി. ദേവപ്രിയ, കാലിക്കട്ട് യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
തൃശൂര്‍ ജില്ലാ എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത് വര്‍ഗീസ്, പൂമംഗലം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സന്ധ്യ വിജയന്, മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായ വി.പി. ഷിന്റോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു എന്നിവര്‍ പ്രസംഗിച്ചു. മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്.ആര്. ജിന്‍സി, ലിസ്മെറിന്, ഹസ്മിന, ഇപ്പോഴത്തെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, ഡോ. എം.എ. അന്‍സോ, ഡോ. എ. അനൂജ്, അജിത് മാണി, സിമ്മി ജോസ്, സ്റ്റിജി ജോസ്, ദിനില്‍ സെന്‍ എന്നിവരുടെ നേതൃത്വത്തിളാണ് പരിപാടി സംഘടിപ്പിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു