നട്ടാല്‍ പോരാ… നോക്കണം… വേനലില്‍ വാടി വീണു സൗന്ദര്യ വല്കരണം കല്ലേറ്റുംകര റെയില്‍ മേല്‍പാലത്തിലെ ചട്ടിയില്‍ നട്ട ചെടികള്‍ പരിപാലനമില്ലാതെ കരിഞ്ഞുണങ്ങി
കല്ലേറ്റുംകര റെയില്‍ മേല്‍പ്പാലത്തില്‍ സൗന്ദര്യ വല്കരണത്തിന്റെ ഭാഗമായി നടുപിടിപ്പിച്ച ചെടികള്‍ നശിച്ചനിലയില്‍.
ഇരിങ്ങാലക്കുട: കല്ലേറ്റുംകര മേല്‍പ്പാലത്തിലെ ഇരുകരകളിലും ചട്ടികളില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. വേനലില്‍ ചെടികള്‍ക്കു വെള്ളം ലഭിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും അതിന്റെ പ്രവര്‍ത്തനംനിലച്ച മട്ടാണ്. ഒരുവര്‍ഷംമുമ്പ് ഒരുലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ഈ പദ്ധതി ആരംഭിച്ചത്.
പരിപാലനമില്ലാത്തതിനാലാണ് ചെടികള്‍ കരിഞ്ഞുണങ്ങിയ അവസ്ഥയിലായത്. പല ചെടിച്ചട്ടികളിലും ചെടികള്പോലുമില്ല. ഏതെങ്കിലും സന്നദ്ധ സംഘടനകളോ, പഞ്ചായത്തധികൃതരോ മുന്നോട്ടുവന്നാല്‍ മാത്രമേ ഇനി ചെടികള്‍ രക്ഷപ്പെടൂവെന്ന അവസ്ഥയാണ്. ഉടന്‍ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം -കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
പി.കെ. ചാത്തന് മാസ്റ്ററിന്റെ 38-ാം ചരമവാര്‍ഷിക ദിനാചരണം
ബാല്യകാലത്തെ ആഗ്രഹം പ്രവാസജീവിതത്തില്‍ നിറവേറ്റി
ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം
നിപ്മറില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണം നടത്തി