ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സ്കൂള്‍ മാനേജര്‍ സുധ ഭരതന് ഫുട്ബോള്‍ കിക്ക് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ഹൃദയം കവര്‍ന്ന ഫിഫ വേള്‍ഡ് കപ്പ് 2026 നെ ആവേശത്തോടെയും ആഘോഷത്തോടെയും വരവേറ്റ് വിഎച്ച്എസ്എസ് കാറളം. ഫുട്ബോള്‍ ആവേശം സ്കൂള്‍ ക്യാമ്പസിലാകെ അലയടിച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഫിഫ വേള്‍ഡ് കപ്പിനെ പ്രതിനിധീകരിക്കുന്ന കൂറ്റന്‍ ഫ്ളെക്സ് സ്കൂള്‍ അങ്കണത്തിലേക്ക് ഹര്‍ഷാരവങ്ങളോടെ എത്തിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എയറോബിക് നൃത്തം അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ സുധ ഭരതന് ഫുട്ബോള്‍ കിക്ക് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഷാര്‍പ്പ് ഷൂട്ടര്‍ മത്സരം, ഫിഫ പ്രവചന മത്സരം, ഫുട്ബോള്‍ ക്വിസ് മത്സരം എന്നിവ അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ, സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളായ ജിതേഷ്, മുഹമ്മദ് റോഷല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കൂറ്റന്‍ ഫഌ്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞ് കവലകള്‍; നാടാകെ ലോകകപ്പ് ഫുട്ബാള്‍ ആരവത്തില്‍