വിജയോത്സവം 2026: മികവിന്റെ നിറവില്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ ആദരം
ഇരിങ്ങാലക്കുട നഗരസഭ 12 ാം വാര്‍ഡിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയോത്സവം 2026 പരിപാടി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് ഇരിങ്ങാലക്കുട നഗരസഭ 12 ാം വാര്‍ഡിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി വിജയോത്സവം 2026 സംഘടിപ്പിച്ചു. ഗാന്ധിഗ്രാം കരയോഗം ഹാളില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു.
12 ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രേമ പാറയില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍, 13 ാം വാര്‍ഡ് കൗണ്‍സിലര്‍ കുരിയന്‍ ജോസഫ്, സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയര്മാന് അരുണ്‍ ഗാന്ധിഗ്രാം, വാര്‍ഡ് പ്രസിഡന്റ് വിനു ആന്റണി അക്കരക്കാരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഭരതന് പൊന്തേങ്കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ സെബി അക്കരക്കാരന്‍, ജെസ്റ്റിന് ബാലുമ്മല്‍, റോയ് കരിമാലിക്കല്‍, ജോസ് അക്കരക്കാരന്‍, മോളി കുര്യന്, ആനന്ദ് ജി. മേനോന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു