ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ എംസിഎ, ബിടെക് വിഎല്‍എസ്ഐ കോഴ്സുകള്‍ക്ക് അംഗീകാരം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്.
ഇരിങ്ങാലക്കുട: പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ യുജി, പിജി കോഴ്സുകള്‍ ആരംഭിക്കുന്നതിന് കേരള സാങ്കേതിക സര്‍വകലാശാലയുടെയും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും അംഗീകാരം. ബിടെക് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് (വിഎല്‍എസ്ഐ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) എന്നീ പ്രോഗ്രാമുകളാണ് ഈ അധ്യയനവര്‍ഷം പുതിയതായി ആരംഭിക്കുന്നത്.
ഇതോടെ കോളജില്‍ എട്ട് പ്രോഗ്രാമുകളിലായി ആകെ ബിടെക് ബാച്ചുകളുടെ എണ്ണം പതിനൊന്നായി ഉയരും. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റാ സയന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റംസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ബിടെക് പ്രോഗ്രാമുകള്‍ക്ക് പുറമെയാണ് പുതിയത് ആരംഭിക്കുന്നത്. എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം ടെക് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, എംബിഎ, എംസിഎ എന്നിങ്ങനെ ആകെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളുടെ എണ്ണം നാലാകും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു