വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ വെള്ളാനി കോള്‍പ്പാടശേഖരത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
കാട്ടൂര്‍: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2025 26 ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പാടശേഖരസമിതിയുമായി ചേര്‍ന്ന് കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 1,98,000 കാര്‍പ്പ് കുഞ്ഞുങ്ങളെയാണ് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുവേണ്ടി കാട്ടൂര്‍ വെള്ളാനി കോള്‍പ്പാടശേഖരത്തില്‍ നിക്ഷേപിച്ചത്. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു പദ്ധതി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഓഫീസര്‍ നീരജാ ബാബു പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് അംഗം ശ്രീലതാ തിലകന്, പാടശേഖരസമിതി പ്രസിഡന്റ് കെ.എച്ച്. അബൂബക്കര്‍, സെക്രട്ടറി കെ.കെ. ഷാജി, കമ്മിറ്റി അംഗം ദാസന്, ഫിഷറീസ് പ്രോജക്ട് കോഡിനേറ്റര്‍ റെന്റീനാ വര്‍ഗീസ്, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അനില്‍ മംഗലത്ത് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു