മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
വിദ്യാജ്യോതി മതബോധനകേന്ദ്രത്തില്‍ നടന്ന വിശ്വാസ പരിശീലന അവാര്‍ഡ് വിതരണ സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രമാണ് അത് യഥാര്‍ഥത്തില്‍ ഫലദായകമാകുന്നത് എന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വിദ്യാജ്യോതി മതബോധനകേന്ദ്രത്തില്‍ നടന്ന വിശ്വാസ പരിശീലന അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലനത്തിന്റെ പുതിയ മാര്‍ഗരേഖയും വിവിധ കൂദാശകള്‍ക്കായി ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് നമസ്കാര പുസ്തകവും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. ടെഡ് ഫെസ്റ്റ് (വിശ്വാസ പരിശീലകരുടെ സംഗമം) അനുബന്ധമായി പുറത്തിറക്കിയ സോവനീര്‍ മോണ്‍. ആന്റു ആലപ്പാടന്‍ പ്രകാശനം ചെയ്തു.
സീറോ മലബാര്‍ പ്രതിഭ സാമുവല്‍ ഷീജനെ രൂപത ആദരിച്ചു. വിശ്വാസ പരിശീലനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എ പ്ലസ് നേടിയ അധ്യാപകരെയും ആദരിച്ചു. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. കയ്യെഴുത്ത് മാസിക മത്സരത്തിലും ഇന്റന്‍സീവ് ഫെയ്ത്ത് ലാബ് ഡയറി പ്രവര്‍ത്തനത്തിലും മികച്ച പ്രകടനം കാഴ്ചവച്ച യൂണിറ്റുകള്‍ക്കും ഫൊറോനകള്‍ക്കും ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി. മതബോധന സെക്രട്ടറി സിസ്റ്റര്‍ ലൈസ സിഎംസി, രൂപത ആനിമേറ്റര്‍മാരായ കെ. മാര്സന് തച്ചില്‍, ജോ വര്‍ഗീസ് ഡെന്നി എന്നിവര്‍ പ്രസംഗിച്ചു. രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍ സ്വാഗതവും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു
ശക്തമായ കാറ്റിലും മഴയിലും മൂര്‍ക്കനാട് വാര്‍ഡ് 43 ല്‍ കലിക്കപറമ്പില് ദിജുവിന്റെ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു