വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
കര്‍ഷകദിനത്തില്‍ കാട്ടൂര്‍ പഞ്ചായത്തോഫീസിന് സമീപം നിരാഹാരമിരിക്കുന്ന അനില്‍കുമാറും മാതാവ് തങ്കമണിയും ഭാര്യ നീതുവും.
രണ്ടരവര്‍ഷമായി കിട്ടാതിരുന്ന തുക എംഎൽഎ നൽകി
ഇരിങ്ങാലക്കുട: പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കി വിളവെടുത്ത ഉത്പന്നങ്ങള്‍ നല്‍കിയിട്ടും പണംലഭിക്കാതെ വന്നതോടെ കര്‍ഷകനും കുടുംബവും കര്‍ഷകദിനത്തില്‍ പൊരിവെയിലത്ത് നടത്തിയ നിരാഹാരസമരത്തിന് ഒടുവില്‍ ഫലം. തോമസ് ഉണ്ണിയാടന് എംഎല്‍എ കുടുംബശ്രീയില്‍നിന്ന് ലഭിക്കാനുള്ള തുക കൈമാറിയതോടെയാണ് കർഷകന്റെ കാത്തിരിപ്പിന് വിരാമമായത്. രണ്ടരവര്‍ഷം മുമ്പ് കാട്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസിലേക്ക് എത്തിച്ചുനല്‍കിയ തണ്ണിമത്തന്റെയും പൊട്ടുവെള്ളരിയുടെയും വിലയായ 7,000 രൂപയാണ് കര്‍ഷകനായ പൊഞ്ഞനം സ്വദേശി കടവില്വീട്ടില് അനില്‍കുമാര്‍(47)ന് ലഭിക്കാനുണ്ടായിരുന്നത്.
കാട്ടൂര്‍ പഞ്ചായത്തിന്റെ കര്ഷകദിനാഘോഷംനടന്ന വേദിക്കുസമീപം റോഡരികിലായിരുന്നു അനില്‍കുമാറിന്റെ ഭാര്യ നീതുവും 77 വയസുള്ള മാതാവ് തങ്കമണിയും നിരാഹാരമിരുന്നത്. തനിക്കുലഭിച്ച് പുരസ്കാരങ്ങളും നിരാഹാരമിരുന്ന കട്ടിലില്വച്ചിരുന്നു. കര്‍ഷകദിനാഘോഷം ഉദ്ഘാടനംചെയ്യാനെത്തിയ തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് ഇവര്‍ പരാതിനല്‍കുകയുംചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് 200 കിലോയിലധികം തണ്ണിമത്തനും പൊട്ടുവെള്ളരിയും പലതവണയായി എത്തിച്ചുനല്കിയെങ്കിലും രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല.
വെല്‍ഡിംഗ് ജോലി ചെയ്യുന്ന അനില്‍കുമാര്‍ വീടിനുസമീപം പല ഭാഗങ്ങളിലായി പാട്ടത്തിനെടുത്ത നാലര ഏക്കര്‍ സ്ഥലത്താണ് കൃഷിനടത്തുന്നത്. പണംലഭിക്കാതെ വന്നതോടെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ പലരെയും നേരില്‍കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. സിപിഎം നേതാക്കളും കാട്ടൂര്‍ പോലീസും വിഷയത്തില്‍ ഇടപെട്ടെങ്കിലും പണം ലഭിച്ചില്ല. ഒടുവില്‍ കര്‍ഷകദിനത്തില്‍ കുടുംബസമേതം പൊരിവെയിലത്ത് നിരാഹാരമിരിക്കേണ്ടിവന്നു. നിരാഹാരസമരം അവസാനിപ്പിച്ച് അനില്‍കുമാറും മാതാവും ഭാര്യയും വീട്ടിലെത്തിയതിന് പിന്നാലെ തോമസ് ഉണ്ണിയാടന് എംഎല്‍എ വീട്ടിലെത്തി. കുടുംബശ്രീയില്‍നിന്ന് അനില്‍കുമാറിന് ലഭിക്കാനുള്ള 7,000 രൂപ കൈമാറിയതോടെയാണ് രണ്ടരവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമായത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ