സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കാറളം സെന്റ് മേരീസ് കോണ്‍ഫറന്‍സിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.

കാറളം: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കാറളം സെന്റ് മേരീസ് കോണ്‍ഫറന്‍സിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര ഒരുവര്‍ഷത്തെ കര്‍മരേഖ പ്രകാശനം ചെയ്തു.
കാറളം പള്ളി വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ ടി.എല്‍. ജോര്‍ജ് ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും എടത്തിരുത്തി ഏരിയാ കൗണ്‍സില്‍ പ്രസിഡന്റ് ബ്രദര്‍ വി.ഡി. സൈമണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. സിസ്റ്റര്‍ ടീന, ഇടവക ട്രസ്റ്റി പോള്‍സണ്‍ വടക്കേത്തല, കോണ്‍ഫറന്‍സ് ഭാരവാഹികളായ ബിജു തേക്കാനത്ത്, ജോജോ ജോര്‍ജ്, ടി.വി. ബെന്നി, ബിജു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി