കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജോസഫ്സ് കോളേജ് പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി

ഇരിങ്ങാലക്കുട: നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനായി സെന്റ് ജോസഫ്സ് കോളേജ് ഒരു ലക്ഷം രൂപ വില വരുന്ന 100 പള്‍സ് ഓക്സി മീറ്ററുകള്‍ നല്കി. നഗരസഭയുടെ വിവിധ വാര്‍ഡുകളിലേക്കും ഡിസിസി യിലേക്കും ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആശ തെരേസ് നഗരസഭ അധ്യക്ഷ സോണിയ ഗിരിക്ക് പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി. കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് മായാ ലക്ഷമിയുടെയും അധ്യാപക അനധ്യാപക ഉപകാരികളുടെയും നേതൃത്വത്തില്‍ ഒരു ലക്ഷം രൂപ സമാഹരിച്ചാണ് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങി നഗരസഭക്ക് നല്‍കിയത്.