യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന തുറവന്‍കാട് സ്വദേശി എലമ്പലക്കാട്ടില്‍ വിപിന്‍ എന്ന വടിവാള്‍ വിപിനെ (41) അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ ജീഷിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. തുറവന്‍കാട് സ്വദേശിയായ യുവാവിനെയാണ് കുത്തിയതും മൊബൈല്‍ കവര്‍ന്നതും. ഡിസംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നര മാസമായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു തുറവന്കാട്ടിലുള്ള ഒളിസങ്കേതത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ എഎസ്ഐ ജസ്റ്റിന്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ശ്രീജിത്ത്, സിപിഒ ഫൈസല്‍, രാഹുല്‍, അരുണ്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്