കാട്ടൂര്‍ സ്വദേശിനി ഡോ. ആഷിഫക്ക് എഎസ്ഡിഎഫ് ഗ്ലോബല്‍ അവാര്‍ഡ്

കാട്ടൂര്‍: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസര്ച്ചര്ക്കുള്ള എഎസ്ഡിഎഫ് ഗ്ലോബല്‍ അവാര്‍ഡ് കാട്ടൂര്‍ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ഗവേഷകരാണ് എഎസ്ഡിഎഫ് ഗ്ലോബല്‍ അവാര്ഡിനര്ഹരായിട്ടുള്ളത്. അതില്‍ ഏക ഇന്ത്യക്കാരിയാണ് ആഷിഫ. ഇപ്പോള്‍ തുര്‍ക്കിയിലെ ഈസ്റ്റാംബുള്‍ ഗില്സിം യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോ. ആഷിഫ കാട്ടൂര്‍ കരിവേലിപ്പറമ്പില്‍ മുഹമ്മദ് അഷറഫിന്റെയും റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പി.കെ. അബ്സാബീവിയുടെയും മകളാണ്.