പിടിഎയുടെ നേതൃത്വത്തില്‍ വിജയോത്സവം ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. ഉദയ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് ജേതാക്കളായ 206 കുട്ടികളെയും ക്യാഷ് അവാര്‍ഡ്, ട്രോഫി, പഠനോപകരണങ്ങള്‍ എന്നിവ നല്കി ആദരിച്ചു. ഒമ്പത് എ പ്ലസ് നേടിയ 41 കുട്ടികളെയും 100 % വിജയം നേടിയ 48 കുട്ടികളെയും വിവിധ സ്കോളര്‍ഷിപ്പ് റാങ്ക് ജേതാക്കളെയും ട്രോഫി നല്കി അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ ആമുഖപ്രഭാഷണവും വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.ആര്. വിജയ മുഖ്യപ്രഭാഷണവും നടത്തി. എഡ്യുക്കേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, കെജി സെക്ഷന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുമംഗള, എല്‍പി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസ് റോസ് എന്നിവര്‍ സമ്മാനവിതരണം നടത്തി. വിജയോത്സവ് 2021 സപ്ലിമെന്റിന്റെ പ്രകാശനം പി.ടി. ജോര്‍ജ് നിര്‍വഹിച്ചു. മദര്‍ ലൈസ, സ്റ്റോഫി സെബാസ്റ്റ്യന്‍, ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേബിള്‍, സിസ്റ്റര്‍ സിനി റോസ്, കുമാരി അപര്‍ണ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം