സിഡിഎസ് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനു വിജയത്തിളക്കം ഇരിങ്ങാലക്കുട നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ജയം
ഇരിങ്ങാലക്കുട: കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയിലും നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും എല്‍ഡിഎഫിനു വിജയം. നഗരസഭയിലെ സിഡിഎസ് ഒന്നില്‍ എല്‍ഡിഎഫിലെ പി.കെ. പുഷ്പാവതി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 23 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന സിഡിഎസ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. പുഷ്പാവതിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുരഭി വിനോദിനും 11 വോട്ടുകള്‍ വീതമാണു ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തുടര്‍ന്നാണു നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയത്. വൈസ് ചെയര്‍പേഴ്സണായി കാഞ്ചന കൃഷ്ണനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കാഞ്ചന കൃഷ്ണനു 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിനി സുനിലിനു 10 വോട്ടുകളേ നേടാനായുള്ളൂ. നഗരസഭയിലെ സിഡിഎസ് രണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഐകകണ്ഠ്യേനയാണു തെരഞ്ഞെടുക്കപ്പെട്ടത്. 16 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന സിഡിഎസ് രണ്ടില്‍ 15 ഡിവിഷനുകളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നവരാണു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. സിഡിഎസ് ചെയര്‍പേഴ്സണായി ഷൈലജ ബാലനും വൈസ് ചെയര്‍പേഴ്സണായി ഗീത മണികണ്ഠനും തെരഞ്ഞെടുക്കപ്പെട്ടു. കാട്ടൂര്‍ പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി അജിത ബാബു, വൈസ് ചെയര്‍പേഴ്സണായി ബസീല ഷക്കീര്‍ ഹുസൈന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആളൂര്‍ പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി രാഖി ശ്രീനിവാസന്, വൈസ് ചെയര്‍പേഴ്സണായി സ്റ്റെല്ലാ വില്‍സണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുരിയാട് പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി സുനിതാരവിയും വൈസ് ചെയര്‍പേഴ്സണായി രൂപ സൂരജും തെരഞ്ഞെടുക്കപ്പെട്ടു. പടിയൂര്‍ പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി യമുന രവീന്ദ്രന് വൈസ് ചെയര്‍പേഴ്സണായി സുമ രാമചന്ദ്രന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പൂമംഗലം പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി അഞ്ചു രാജേഷും വൈസ് ചെയര്‍പേഴ്സണായി സിനി ഷാജുവും തെരഞ്ഞെടുക്കപ്പെട്ടു. കാറളം പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി ഡാലിയ പ്രദീപ്, വൈസ് ചെയര്‍പേഴ്സണായി ബിന്ദു സത്യന് എന്നിവരെ തെരഞ്ഞെടുത്തു. വേളൂക്കര പഞ്ചായത്തില്‍ ചെയര്‍പേഴ്സണായി ജിഷ സുലീഷ്, വൈസ് ചെയര്‍പേഴ്സണായി റിനു ഷാന്റോ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.