കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന് സമര സമിതി പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം വിറ്റഴിക്കാനും കോര്‍പ്പറേറ്റുകള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുവാനും ലക്ഷ്യമിട്ട് അതുവഴി തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമാക്കാന്‍ ഇടയാക്കുന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച തൊഴിലാളി വിരുദ്ധകര്ഷക വിരുദ്ധ ബജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന് സമര സമിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തു നടത്തിയ ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന് സമര സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, സിഐടിയു ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, ഏരിയാ പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, എഐടിയുസി മണ്ഡലം ജോയിന്റ് സെക്രട്ടറി ബാബു ചിങ്ങാരത്ത്, സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, സി.വൈ. ബെന്നി, ഐഎന്‍ടിയുസി നേതാക്കളായ വാഹിദ ഇസ്മയില്‍, ടി. ഭരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.